• +91 96565 48881

  • info@trustlinkinsurance.in

  • Paravattani, Thrissur, India

എന്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്?

ഒരുപാടാസുഖങ്ങൾ വന്നു നമ്മുടെ ആരോഗ്യം നശിക്കുണ്ടെന്നു നമ്മൾക്കറിയാം. കോവിഡ് 19, അടുത്തിടെ എല്ലാവരെയും ബാധിച്ചതും,  വളരെയേറെപേർ മരിച്ചു പോയതും നമുക്കറിയാവുന്ന ഒരു സംഭവമാണ് . ചില രോഗങ്ങൾ നമ്മൾ വിചാരിക്കുന്നത് പോലെ മാറുന്നതല്ല. നമ്മുടെ ജൈവ വ്യവസ്ഥയിൽ  അത്തരം നിരവധി രോഗാണുക്കൾ  നില നിൽക്കുന്നുണ്ട്. അസുഖങ്ങളുടെ തന്നെ പുതിയ വകഭേദങ്ങളും മാരകമായ മറ്റു അസുഖങ്ങളും വരുന്നു.

നമ്മളും ഇത്തരംഒരു രോഗത്തിന് ഇരയാകുമോ ഇല്ലയോ എന്നറിയില്ല. അത് നമ്മുടെ സമ്പാദ്യത്തെ മാത്രമല്ല ബാധിക്കുക, ചിലപ്പോൾ അത്തരം അസുഖം, നമ്മുടെ സമ്പാദ്യത്തിന്റെയും പാരമ്പര്യ സ്വത്തുക്കളുടെയും ഉന്മൂലനത്തിനു തന്നെ കാരണമാകും. അതിനാൽ തികഞ്ഞ സാമ്പത്തിക ആസൂത്രണത്തിനായി, നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ നല്ലൊരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ കൂടി ഉൾപ്പെടുത്തണം. ഒരു നിക്ഷേപമല്ലെങ്കിലും, ഇത് നിങ്ങളുടെ സമ്പത്തിനെ മികച്ച രീതിയിൽ സംരക്ഷിക്കുന്നു.

Read more>>