നമ്മളുടെ വീടിനും ഇൻഷുറൻസ് ആവശ്യമുണ്ടോ?
നമ്മളുടെ വീടിന് എന്തിന് ഇൻഷുറൻസ് എടുക്കണം എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടാകും. നിങ്ങൾക്കറിയാവുന്നതുപോലെ, വീട് എന്നത് നമ്മളുടെ ഒരു സ്വപ്നസാഷാത്കാരമാണ് . ഭൂരിഭാഗം ആളുകളും തങ്ങളുടെ അധ്വാനിച്ച പണത്തിന്റെ ഭൂരിഭാഗവും ഒരു വീട് പണിയാൻ വേണ്ടി ചെലവഴിക്കുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു ആജീവനാന്ത നിക്ഷേപത്തിന് ഒരു സർവ്വനാശം നാം പ്രതീക്ഷിക്കുന്നുണ്ടോ? വീടിന് അപകടസാധ്യതയില്ലാത്ത ഒരു പ്രദേശത്താണ് നാം താമസിക്കുന്നതെന്ന് നമ്മളിൽ ഭൂരിഭാഗവും കരുതുന്നു. എന്നാൽ 2018ലേതു പോലൊരു വെള്ളപ്പൊക്കത്തെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭാവിയിലും ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അപ്പോൾ ആർക്കാണ് ഈ പോളിസി എടുക്കാൻ കഴിയുക? വീടിന്റെ ഉടമയ്ക്കോ വീടിന് വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തിനോ ഇത്തരം പോളിസി എടുക്കാം. ഹൗസിങ് സൊസൈറ്റിസ്, അസ്സോസിയേഷൻസ് എന്നിവർക്കും ഇത്തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ വാങ്ങാം. ഈ പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?